സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

159
photo credit : manorama online

പയ്യന്നൂർ ∙ കുന്നരു കാരന്താട്ട് സിപിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. പരേതനായ മന്ദ്യത്ത് കൃഷ്ണന്റെയും തൂളേരി വീട്ടിൽ മാധവിയുടെയും മകൻ സി.വി. ധനരാജ് (42) ആണു മരിച്ചത് ഇന്നലെ രാത്രി 10 മണിയോടെ ധനരാജിന്റെ വീട്ടുമുറ്റത്തായിരുന്നു സംഭവം. ബൈക്കിൽ വന്നിറങ്ങിയ ധനരാജ് വീട്ടിലേക്കു കയറുന്നതിനിടെ മൂന്നു ബൈക്കുകളിൽ എത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ ധനരാജിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സജിനിയാണു ഭാര്യ. രണ്ടു മക്കളുണ്ട്. സഹോദരങ്ങൾ: മണി, നളിനി. സംസ്കാരം ഇന്ന് ഒന്നിന്.

ആർഎസ്എസ് പ്രവർത്തകരാണു സംഭവത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പയ്യന്നൂർ അസംബ്ലി മണ്ഡലത്തിൽ നാളെ ഹർത്താൽ ആചരിക്കും.