ഭീകരവാദത്തെ ഒരിക്കലും പിന്തുണച്ചിട്ടില്ല : സാക്കിർ നായിക്

154

മുംബൈ ∙ ഒരിക്കലും ഭീകരവാദത്തെ പിന്തുണച്ചിട്ടില്ലെന്ന് സാക്കിര്‍ നായിക്. അക്രമത്തെയോ ഭീകരവാദത്തെയോ ഒരിക്കലും പിന്തുണച്ചിട്ടില്ല. ഒരിക്കലും ഭീകരസംഘടനകളെ പിന്തുണച്ചിട്ടില്ലെന്നും സാക്കിർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ന് മുംബൈയിൽ തിരിച്ചെത്തി വാർത്താ സമ്മേളനം നടത്തുമെന്ന് സാക്കിർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, സൗദി അറേബ്യയിൽ കഴിയുന്ന സാക്കിർ വാർത്താക്കുറിപ്പ് ഇറക്കുകയാണ് ചെയ്തത്.

ഇതുവരെ ഇന്ത്യൻ സർക്കാർ തന്നോട് ഒരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല. എന്നിൽനിന്നും ഇന്ത്യൻ അന്വേഷണ സംഘത്തിന് ഗുണകരമാകുന്ന എന്തെങ്കിലും വിവരം നൽകാൻ സാധിച്ചാൽ അത് സന്തോഷത്തോടെ ചെയ്യും. സർക്കാർ അന്വേഷണവുമായി പൂർണമായി സഹകരിക്കും. ധാക്കയിലുണ്ടായ ഭീകരാക്രമണത്തിൽ മാധ്യമങ്ങൾ നടത്തുന്ന വിചാരണ തന്നെ ഞെട്ടിച്ചുവെന്നും സാക്കിർ പ്രതികരിച്ചു.

തന്റെ പ്രസ്താവനകളും പ്രസംഗങ്ങളും സന്ദർഭത്തിന് വിപരീതമായി ഉപയോഗിച്ച് അക്രമം നടത്താൻ ഉപയോഗിക്കുന്നതിൽ ശക്തമായ പ്രതിഷേധമുണ്ട്. സമയം അനുവദിക്കുകയാണെങ്കിൽ അടുത്ത ഏതാനും ദിവസത്തിനകം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ വിഡിയോകൾക്കുള്ള മറുപടി നൽകും. ടെലിവിഷനിൽ തന്റേതെന്ന് പറഞ്ഞു പ്രചരിക്കുന്ന വിഡിയോകളും പ്രതികണങ്ങളും സന്ദർഭത്തിൽ നിന്നും അടർത്തി ഉപയോഗിക്കുന്നതാണെന്നും സാക്കിർ നായിക് പറ‍ഞ്ഞു.

NO COMMENTS

LEAVE A REPLY