കൊട്ടിയൂര്‍ പീഡനം : ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷ തള്ളി

487

കണ്ണൂര്‍: കൊട്ടിയൂർ പീഡനക്കേസിലെ മുഖ്യ പ്രതി ഫാദർ റോബിൻ വടക്കുംചേരി സമർപ്പിച്ച ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളി . ഇത് രണ്ടാം തവണയാണ് കോടതി ജാമ്യാപേക്ഷ തള്ളുന്നത് .കേസിൽ വിചാരണ കഴിയുന്നത് വരെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദം ശരിവച്ചത്. ജഡ്ജി ശ്രീകലാ സുരേഷ് ഫാദർ റോബിന്റെ ജാമ്യഹര്‍ജി തള്ളിയത്. കൊട്ടിയൂരില്‍ പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് പള്ളിവികാരിയായിരുന്ന ഫാദര്‍ റോബിന്‍ വടക്കുംചേരിക്കെതിരെ പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലായിരുന്നു കേസ്. തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞ് കേസിലെ മുഖ്യപ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയുടേത് തന്നെയെന്ന് ഡിഎന്‍എ റിപ്പോര്‍ട്ടിലൂടെ സ്ഥിരീകരിച്ചു. റോബിന്റേയും പെണ്‍കുട്ടിയുടേയും കുഞ്ഞിന്റേയും രക്തസാമ്പിളുകള്‍ തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധിച്ചത്. സംഭവത്തിന് പിന്നാലെ റോബിനെ വികാരി സ്ഥാനത്തു നിന്നും നീക്കിയിരുന്നു.

NO COMMENTS

LEAVE A REPLY