ഉപ്പള സലഫി ജുമാ മസ്ജിദിന്റെ പ്രസിഡന്റ് അബ്ദുല്ല ഹാജി മരണപ്പെട്ടു.

378

കാസറഗോഡ് : ഉപ്പള സലഫി ജുമാ മസ്ജിദിന്റെ പ്രസിഡന്റ് അബ്ദുല്ല ഹാജി ആൽവേ ഇന്ന് ഉച്ചക്ക് 12:00 മണിക്ക് ബോംബയിൽ വച്ച് മരണപ്പെട്ടു.

ഉപ്പള കെ.എൻ.എച് ആശുപത്രിക്കു പിൻ വശം സ്ഥിതി ചെയ്യുന്ന ആൽവേ അപ്പാർട്മെന്റ്സ് ഉടമയും താമസക്കാരനുമായ അബ്ദുല്ല ഹാജിക്ക് 78 വയസ്സായിരുന്നു.സജീവ സലഫി പ്രവർത്തകനും , സലഫി ജുമാ മസ്ജിദിന്റെ നിർമാണ പ്രവർത്തത്തിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിത്വവുമായിരുന്നു അദ്ദേഹം .ഭാര്യയും രണ്ടു ആണ്മക്കളും 2 പെൺമക്കളുമുണ്ട്.

ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് ബോംബയിലെ അന്ധേരി മില്ലത് നഗർ ഖബർസ്ഥാനിൽ വെച്ച്.

NO COMMENTS