കശ്മീര്‍ അതിര്‍ത്തിയില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടു

188

ജമ്മു• കശ്മീര്‍ അതിര്‍ത്തിയിലെ ആര്‍എസ് പുര സെക്ടറില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരുക്കേറ്റു. ഇന്നു രാവിലെയാണ് സംഭവം. ബുധനാഴ്ച രാത്രിയോടെ തുടങ്ങിയ ഷെല്ലാക്രണം ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. ആര്‍എസ് പുര സെക്ടറിലെ അതിര്‍ത്തി രക്ഷാ സേനയുടെ താവളവും പ്രദേശത്തെ സാധാരണക്കാരെയും ലക്ഷ്യമിട്ടായിരുന്നു പാക്ക് ആക്രമണം. 82 എംഎം മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഉടന്‍തന്നെ ബിഎസ്‌എഫ് പാക്ക് വെടിവയ്പിന് തിരിച്ചടി നല്‍കി. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.മേഖലയിലെ സ്കൂളുകള്‍ക്കും ഇന്ന് അവധി നല്‍കി.

NO COMMENTS

LEAVE A REPLY