കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്ക് 124 റണ്‍സിന്‍റെ ആദ്യ ഇന്നിങ്സ് ലീഡ്

185

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 124 റണ്‍സ് ലീഡ് നേടി. ഏഴിന് 128 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് അവസാനിപ്പിച്ച ന്യൂസിലന്‍ഡിന് ഇന്ന് 76 റണ്‍സ് മാത്രമേ കൂട്ടി ചേര്‍ക്കാനായുള്ളൂ. 204 റണ്‍സിന് എല്ലാവരും പുറത്തായി.തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 12 റണ്‍സ് എടുത്തിട്ടുണ്ട്. ഏഴു റണ്‍സുമായി മുരളീ വിജയ്യും നാലു റണ്‍സുമായി ശിഖര്‍ ധവാനുമാണ് ക്രീസില്‍.സ്വിങ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റെ ഉജ്ജ്വല പ്രകടനത്തിലാണ് ന്യൂസിലന്‍ഡ് ഇന്നിങ്സ് 204ല്‍ ഒതുക്കിയത്. അഞ്ചു വിക്കറ്റ് നേടിയ ഭുവനേശ്വറിന് മികച്ച പിന്തുണയുമായി മുഹമ്മദ് ശമി മൂന്ന് വിക്കറ്റ് നേടി.പുജാര,രഹാനെ,വൃദ്ധിമാന്‍ സാഹ എന്നിവര്‍ ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.