സെന്‍സെക്സില്‍ 356 പോയന്റ് നേട്ടത്തോടെ തുടക്കം

110

മുംബൈ: ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 356 പോയന്റ് നേട്ടത്തില്‍ 26593ലും നിഫ്റ്റി 109 പോയന്റ് ഉയര്‍ന്ന് 8211ലുമെത്തി. ബിഎസ്‌ഇയിലെ 1566 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 300 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, വേദാന്ത, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്സ്, മാരുതി, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ് നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY