നെയ്യാറ്റിന്‍കരയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ തടയുന്നു

162

തിരുവനന്തപുരം• തലസ്ഥാന ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചു നടന്ന സമരത്തിനു നേര്‍ക്കുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കാട്ടാക്കടയില്‍ കെഎസ്‌ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. ആദ്യ മണിക്കൂറുകളില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടില്ല.നഗരപ്രദേശങ്ങില്‍ കെഎസ്‌ആര്‍ടിസി അടക്കമുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.അതേസമയം, സ്വാശ്രയസമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്നു പ്രതിപക്ഷം തുടക്കം കുറിക്കും. യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ച സമരം യുഡിഎഫ് ഏറ്റെടുത്തതിനെ തുടര്‍ന്നു സമരവേദി നിയമസഭാ മന്ദിരമായി മാറും.എംഎല്‍എമാര്‍ നിരാഹാരസമരം തുടങ്ങണമെന്നാണു പൊതുവെ യുഡിഎഫിലുള്ള തീരുമാനം. ഏതൊക്കെ എംഎല്‍എമാര്‍ സമരം ചെയ്യണം, സമരവേദി നിയമസഭയ്ക്ക് അകത്തായിരിക്കണോ പുറത്തായിരിക്കണോ തുടങ്ങിയ തീരുമാനങ്ങള്‍ ഇന്നു കൈക്കൊള്ളും.

NO COMMENTS

LEAVE A REPLY