ഇലക്ട്രിക് വാഹനങ്ങൾ കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക്

0
35

എറണാകുളം: കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാശിശു വികസന ഓഫീസിന്റെ ഔദ്യോ ഗിക ആവശ്യ ത്തിനായി 2020 ആഗസ്റ്റ് മുതല്‍ 2021 മാര്‍ച്ച് മാസം വരെ ഇലക്ട്രിക് വാഹനങ്ങൾ കരാര്‍ അടിസ്ഥാന ത്തില്‍ വാടക യ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും നിശ്ചിതമാതൃകയിലുളള മുദ്രവച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു.

അടുത്തമാസം 10-ാം തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ടെണ്ടര്‍ ഫോം വില്‍ക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ ടെണ്ടര്‍ ഫോം സ്വീകരിക്കും. ടെണ്ടര്‍ ഫോം ലഭിക്കുന്നതിനും കൂടുതല്‍ വിവരങ്ങൾക്കും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എറണാകുളം, ഓൾഡ് ബ്ലോക്ക്, ഗ്രൗണ്ട് ഫ്ലോര്‍, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട് 682 030 എന്ന വിലാസത്തിലും 9188969207, 9995920572 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം. ഇ മെയില്‍ dwcdekm@gmail.com .