കെവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

226

കോട്ടയം: ഭാര്യസഹോദരനും സംഘവും തട്ടിക്കൊണ്ടുപോയ കെവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം . മര്‍ദനത്തെത്തുടര്‍ന്നുള്ള പരുക്കുകള്‍ മരണകാരണമായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സര്‍ജന്‍ പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. കെവിനെ പ്രതികള്‍ മര്‍ദ്ദിച്ച് വെള്ളത്തില്‍ ഇട്ടതോ അല്ലെങ്കില്‍ രക്ഷപ്പെടാന്‍ ഓടിയപ്പോള്‍ വീണതോ ആകാമെന്നാണ് സൂചന. എന്നാല്‍ യുവാവിന്റെ ദേഹത്ത് നിരവധി മര്‍ദനമേറ്റ പാടുകകളുണ്ട്. കണ്ണിന് ഗുരുതര പരുക്കേറ്റിരുന്നു. അതേ സമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണമാകു.

NO COMMENTS