രാഷ്ട്രപതി തിരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനം ഇന്ന്

201

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും.
രാവിലെ പതിനൊന്നോടെ വോട്ടെണ്ണല്‍ ആരംഭിക്കും. വൈകുന്നേരം അഞ്ചോടെ ഫലപ്രഖ്യാപനമുണ്ടാകും. ഭരണപക്ഷസ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനു പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാറിനേക്കാള്‍ ഏറെ മുന്‍തൂക്കമുണ്ട്. 4120 എംഎല്‍എമാരും 776 എംപിമാരും അടങ്ങുന്ന ഇലക്ടറല്‍ കോളജില്‍ 99 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഓരോ സംസ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എമാരുടെ വോട്ട് മൂല്യം കണക്കാക്കുന്നത്.
അതേസമയം, ഒരു എംപിയുടെ വോട്ട് മൂല്യം 708 ആണ്.

NO COMMENTS