ഫുട്ബോൾ ടൂർണമെന്റ് – എ ജെ ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇന്ത്യൻ ഫുട്ബോൾ താരം എൻ പി പ്രദീപ് ഉത്‌ഘാടനം ചെയ്യുന്നു.

228

കാസറഗോഡ് : എ ജെ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് 2019 ഒക്ടോബർ 19, 20 തീയതികളിൽ ഉപ്പള എ ജെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ചു ഇന്ത്യൻ ഫുട്ബോൾ താരം എൻ പി പ്രദീപ് ഉത്‌ഘാടനം ചെയ്യുന്നു.ടൂർണമെന്റിൽ സൗജന്യ രജിസ്ട്രേഷനു പുറമെ എല്ലാ ടീമംഗങ്ങൾക്കും ടി ഷർട്ടും പ്രഭാതഭക്ഷണവും സൗജന്യമായി നൽകുന്നു . വിജയിക്കുന്ന ടീമുകൾക്ക് ട്രോഫികളും മെഡലുകളും നൽകും. മികച്ച ഗോൾ കീപ്പർ ഡിഫൻഡർ ,തുടങ്ങിയ മികച്ച താരങ്ങളെ പ്രത്യകം അനുമോദിക്കുന്നു .

NO COMMENTS