മഗ്സസെ പുരസ്കാരത്തില്‍ ഇന്ത്യന്‍ നേട്ടം.

197

മനില: ഈ വര്‍ഷത്തെ മഗ്സസെ പുരസ്കാരത്തിന് രണ്ട് ഇന്ത്യാക്കാരുള്‍പ്പെടെ ആറു പേര്‍ അര്‍ഹരായി. ഡോ. ഭരത് വട്വാനി, സോനം വാങ്ചുക് എന്നിവരാണ് പുരസ്കാരത്തിനര്‍ഹരായ മലയാളികള്‍. ഹോവാർഡ് ഡീ (ഫിലിപ്പീൻസ്), മരിയ ഡി ലൂർദ് മാർട്ടിൻസ് ക്രൂസ് (കിഴക്കൻ തിമൂർ), വോ തി ഹോങ് യെൻ (വിയറ്റ്നാം), യൗക്ക് ചാങ് (കംബോഡിയ) തുടങ്ങിവരാണ് പുരസ്കാരം നേടിയ മറ്റു രാജ്യക്കാര്‍. നൊബേല്‍ പുരസ്കാരത്തിന്‍റെ ഏഷ്യന്‍ പതിപ്പാണ് രമണ്‍ മഗ്സസെ പുരസ്കാരം. 1957ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഫിലിപ്പീൻസ് പ്രസിഡന്റ് രമൺ മഗ്സസെയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരമാണിത്. ഓഗസ്റ്റ് 31ന് മനിലയിൽ വിതരണം ചെയ്യും.
തെരുവുകളിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന മനോദൗർബല്യമുള്ള ആയിരക്കണക്കിന് പേരെ ചികിത്സിച്ചു ഭേദമാക്കി കുടുംബത്തിനൊപ്പം ചേര്‍ക്കാന്‍ മുന്നിട്ടിറങ്ങിയ ആളാണ് ഡോ. ഭരത് വട്വാനി. ഇവരെ സ്വന്തം സ്ഥാപനമായ ശ്രദ്ധ റീഹാബിലിറ്റേഷൻ ഫൗണ്ടേഷൻ വഴിയാണു പുനരധിവസിപ്പിച്ചത്.
പ്രകൃതിയെയും സംസ്കാരത്തെയും വിദ്യാഭ്യാസത്തെയും ഉപയോഗിച്ചു പ്രത്യേക വിഭാഗങ്ങളുടെ ഉന്നമന്നത്തിനായി നൽകിയ സംഭാവനകളാണു സോനം വാങ്ചുക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്. സ്റ്റുഡന്റ്സ് എജ്യുക്കേഷൻ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്ക് (എസ്ഇസിഎംഒഎൽ) എന്ന സംഘടന ആരംഭിച്ച് ലഡാക്കിലെ വിദ്യാർഥികളെ സർക്കാർ പരീക്ഷകളിൽ വിജയിക്കാന്‍ പരിശീലിപ്പിച്ചു. 1996ൽ വെറും അഞ്ചു ശതമാനം മാത്രമായിരുന്ന വിജയ നിരക്ക് 2015ൽ 75 ശതമാനത്തിലെത്തിക്കാൻ വാങ്ചുക്കിനു സാധിച്ചു.

NO COMMENTS