മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്

222

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്. മകന്‍ നിരപരാധിയാണ്. കേസില്‍ ദിലീപിനെ കുടുക്കാന്‍ മനപൂര്‍വം ശ്രമം നടന്നു അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്തണമെന്ന് കത്തില്‍ സൂചിപ്പിച്ചു.രണ്ടു ദിവസം മുന്‍പാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്. കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലില്‍ എത്തിയിരുന്നു. ജയിലിലായി ഒരു മാസത്തിന്​ ശേഷമായിരുന്നു സന്ദര്‍ശനം. ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും സമര്‍പ്പിച്ച ജാമ്യ ഹരജി 18 ന് പരിഗണിക്കും.സഹോദരന്‍ അനൂപിനൊപ്പമാണ് ജയിലെത്തിയത്. ജയില്‍വാസം നീളുന്ന സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം. നേരത്തെ അമ്മയോടും ഭാര്യയോടും മകളോടും ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സഹോദരന്‍ അനൂപ് ആണ് ദിലീപിനെ കാണാന്‍ എത്തിയിരുന്നത്.