മദ്യപിച്ച്‌ വാഹനം ഓടിച്ച സ്കൂള്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു

219

കൊല്ലം: രാവിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകുമ്ബോള്‍തന്നെ മദ്യപിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടത്താനം സ്വദേശി റാജിയാണു പിടിയാലായത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി നടത്തിയ പരിശോധിക്കുന്നതിനിടെയാണ് റജി മദ്യപിച്ചതായി ബോധ്യമായത്. അന്‍പതോളം വാഹനങ്ങളില്‍ ഇന്നു രാവിലെ പരിശോധന നടത്തിയിരുന്നു. കൊല്ലം ട്രാഫിക് എസ്‌ഐയായ അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയില്‍ 25ഓളം ഡ്രൈവര്‍മാര്‍ കുടുങ്ങിയിരുന്നു.

NO COMMENTS

LEAVE A REPLY