ബിജെപി പ്രവര്‍ത്തകന്‍റെ ബൈക്ക് കത്തിച്ച്‌ സമീപം റീത്തും വെച്ചു

241

കൊയിലാണ്ടി: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചു. ബിജെപി പ്രവര്‍ത്തകന്‍ ചേലിയ നെച്ചിക്കാട്ട്കണ്ടി ശ്രിജിത്തിന്‍റെ ബൈക്കാണ് കത്തി നശിച്ച നിലയില്‍ കണ്ടെടുത്തത്. വീടിന് സമീപത്തുനിന്നും റീത്തും കണ്ടെടുത്തു. അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. ഈ പ്രദേശത്ത് ബിജെപിയുടെ കൊടി നശിപ്പിക്കുകയും ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. പോലീസ് അക്രമികളെ അറസ്റ്റ് ചെയ്തു സമാധാനം ഉറപ്പുവരുത്തണമെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. കൊയിലാണ്ടി പോലീസ്, വിരലടയാള വിദഗ്ധര്‍, ഡോഗ്സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷ്ണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY