ജുനൈദിന്റെ കുടുംബത്തിന് സിപിഎം ധനസഹായമായി പത്ത് ലക്ഷം രൂപ നല്‍കി

259

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ സംഘപരിവാര്‍ അനുകൂലികള്‍ കൊലപ്പെടുത്തിയ ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തിന് സിപിഎം ധനസഹായമായി പത്ത് ലക്ഷം രൂപ നല്‍കി. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടാണ് തുക കൈമാറിയത്. സിപിഎം ഹരിയാന സംസ്ഥാന സെക്രട്ടറി സുരേന്ദ്രര്‍ മാലിക്കും വൃന്ദാ കാരാട്ടിനൊപ്പമുണ്ടായിരുന്നു. അടുത്തിടെ, ജുനൈദിന്റെ കുടുംബം ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്‌ സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച്‌ തുക നല്‍കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.