പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം കോടതി അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി

88

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ഹർജിയിലെ പ്രധാന ആവശ്യം കരാർ റദ്ദാക്കണമെന്നും സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഇവ രണ്ടും കോടതി അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞു. സ്പ്രിംക്ലർ കരാറിൽ പ്രതിപക്ഷം ഉന്നയച്ച ആരോപണങ്ങളും ആക്ഷേപങ്ങളും നിരാകരിക്കുന്നതാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്ന് മുഖ്യമന്ത്രി

വിധിയുടെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാൽ വിഷയത്തെക്കുറിച്ച് വിശദമായി പറയാൻ സാധിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.മാത്രമല്ല ഇപ്പോഴുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നാണ് കോടതി സർക്കാരിനോട് പറഞ്ഞിരിക്കുന്നത്. സർക്കാർ ആ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡേറ്റ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ നേരത്തെ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഡേറ്റ സുരക്ഷിതത്വം ഉറപ്പാക്കുന്നത് സർക്കാർ ഏറ്റവും മുന്തിയ പരിഗണന നൽകുന്ന കാര്യമാണ്. അതിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ പ്രതിരോധത്തെ സഹായിക്കുന്നതിനാണ് സ്പ്രിംക്ലർ. അക്കാര്യത്തിൽ സ്പ്രിംക്ലർ പോലെ ഒരു കമ്പനി നമ്മളെ സഹായിക്കുന്നത് നാട്ടിൽ ആർക്കും വിഷമമുള്ള കാര്യമല്ല. എന്നാൽ വിവരങ്ങൾ ചോരുമോ എന്ന് ചിലർക്ക് ഉത്കണ്ഠയുണ്ട്. അത് സ്വാഭാവികമാണ്. അത് ചോരാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാക്കുക എന്നതാണ് പ്രധാനം. ഇക്കാര്യത്തിൽ സർക്കാർ ഉറപ്പ് നൽകുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS