ശ്രീവത്സം സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെത്തിയത് 425 കോടിയുടെ കള്ളപ്പണം

158

കൊച്ചി: ശ്രീവത്സം സ്ഥാപനങ്ങളിലെ പരിശോധനയില്‍ 425 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്ത് തിരിച്ചറിഞ്ഞു. സ്ഥാപനങ്ങളിലെ പരിശോധന ഇപ്പോഴും തുടരുകയാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ സ്വത്ത് വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 50 കോടിയുടെ അധിക സ്വത്തെന്നായിരുന്നു ശ്രീവല്‍സം ഗ്രൂപ്പ് നേരത്തെ വെളിപ്പെടുത്തിയിരുന്നത്. നാഗാലാന്റില്‍ അഡീഷണല്‍ എസ്.പിയായിരുന്ന രാജശേഖരന്‍ പിള്ള അവിടുത്തെ ചില പ്രധാന ഉദ്യോഗസ്ഥരുടെ കള്ളപ്പണം ശ്രീവത്സം ഗ്രൂപ്പില്‍ എത്തിച്ചിട്ടുണ്ടോയെന്നും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. സ്ഥാപനങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത രേഖകളുടെ പരിശോധനയാണ് ഇപ്പോള്‍ തുടരുന്നത്. ആദ്യ ദിവസത്തെ പരിശോധനയില്‍ തന്നെ നൂറിലധികം കോടി രൂപയുടെ അനധികൃത പണം ശ്രീവത്സം ഗ്രൂപ്പിന് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

NO COMMENTS