മുഖ്യമന്ത്രി ശകാരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

231

തിരുവനന്തപുരം• സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റകളുമായി ചര്‍ച്ചയ്ക്കെത്തിയ തന്നെ മുഖ്യമന്ത്രി ശകാരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പുറത്തുവന്ന വാര്‍ത്തകളില്‍ സത്യത്തിന്റെ അംശം പോലുമില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിട്ടാണു മാനേജ്മെന്റ് പ്രതിനിധികളെ ചര്‍ച്ചയ്ക്കു വിളിച്ചത്. എന്നാല്‍ ഫീസ് കുറയ്ക്കാനാകില്ലെന്ന് മാനേജ്മെന്റുകള്‍ അറിയിച്ചു. മാധ്യമങ്ങളില്‍നിന്നു സര്‍ക്കാര്‍ ഒന്നും മറച്ചുവച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.