മോണിക്ക ഗുര്‍ഡെയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

230

പനാജി: സുഗന്ധദ്രവ്യ ഗവേഷകയും മോഡലുമായ മോണിക്ക ഗുര്‍ഡെയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനായ രാജ്കുമാര്‍ സിങ്ങിനെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. മോണിക്ക താമസിച്ചിരുന്ന സപ്നരാജ് വാലിയിലെ സെക്യൂരിറ്റി ജീവക്കാരനാണ് ഇയാള്‍.കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കൊലാപാതകിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഗോവ ഡി.ജി.പി മുകേഷ് ചന്ദര്‍ ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ചു.മോഷണം നടത്തിയതിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.യുവതിയുടെ മോഷ്ടിച്ച എ.ടി.എം കാര്‍ഡുമായി എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എ.ടി.എം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടിരുന്നു.വ്യാഴാഴ്ച രാത്രിയായിരുന്നു മോണിക്കയുടെ മൃതദേഹം നഗ്നമാക്കി വീട്ടിലെ കട്ടിലിനോട് ചേര്‍ന്ന് കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. മുപ്പത്തൊമ്ബതുകാരിയായ മോണിക്കയുടെ കയ്യും കാലും വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു. യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ മോണിക്ക ഗോവ കേന്ദ്രീകരിച്ചായിരുന്നു തന്റെ ഗവേഷണവും മോഡലിങ്ങും നടത്തിയിരുന്നത്.

NO COMMENTS

LEAVE A REPLY