150​ ട്രെ​യി​നു​ക​ളു​ടെ ന​ട​ത്തി​പ്പു ചു​മ​ത​ല​ സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​

142

ന്യൂ​ഡ​ല്‍​ഹി: ര​ണ്ടാം മോ​ദി സ​ര്‍​ക്കാറിന്റെ 100 ദി​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​ണ്​ രാ​ജ്യ​ത്തെ 50 റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ളും ​100 പാ​ത​ക​ളും സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കു​ക എ​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം-​ഗു​വാ​ഹ​തി കൂ​ടാ​തെ മും​ബൈ-​കൊ​ല്‍​ക്ക​ത്ത, മും​ബൈ-​ചെ​ന്നൈ, മും​ബൈ-​ഗു​വാ​ഹ​തി, ന്യൂ​ഡ​ല്‍​ഹി-​മും​ബൈ, ന്യൂ​ഡ​ല്‍​ഹി-​കൊ​ല്‍​ക്ക​ത്ത, ചെ​ന്നൈ-​ന്യൂ​ഡ​ല്‍​ഹി, ചെ​ന്നൈ-​കൊ​ല്‍​ക്ക​ത്ത, ചെ​ന്നൈ-​ജോ​ധ്​​പൂ​ര്‍ എ​ന്നീ ദീ​ര്‍​ഘ​ദൂ​ര പാ​ത​ക​ളാ​ണ്​ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ച​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 100 പാ​ത​ക​ളി​ലാ​യി 150​ ട്രെ​യി​നു​ക​ളു​ടെ ന​ട​ത്തി​പ്പു ചു​മ​ത​ല​ സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ കൈ​മാ​റു​ന്ന​തി​ല്‍ ​തി​രു​വ​ന​ന്ത​പു​രം-​ഗു​വാ​ഹ​തി അ​ട​ക്കം 10 പാ​ത​ക​ള്‍​ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി 22,500 കോ​ടി രൂ​പ സ്വ​രൂ​പി​ക്ക​ലാ​ണ്​ ല​ക്ഷ്യം.നി​ല​വി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ല്‍ ര​ണ്ട്​​ തേ​ജ​സ്​ എ​ക്​​സ്​​​പ്ര​സ്​ ന​ട​ത്തി​പ്പ്​ ഐ.​ആ​ര്‍.​സി.​ടി.​സി​ക്ക്​ ന​ല്‍​കി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം പാ​ത​യി​ലും സ​ര്‍​വി​സ്​ ന​ട​ത്തി​പ്പ്​ സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ കൈ​മാ​റു​ന്ന​ത്​ നേ​ര​ത്തെ ത​ന്നെ റെ​യി​ല്‍​വേ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. എ​ന്നാ​ല്‍, ഇ​ത​ട​ക്ക​മു​ള്ള ഹ്ര​സ്വ​ദൂ​ര പാ​ത​യു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ജ​നു​വ​രി​യി​ല്‍ ന​ട​ത്തി​പ്പു​ ചു​മ​ത​ല സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണി​പ്പോ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച്‌​ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത അം​ഗീ​കാ​ര സ​മി​തി (പി.​പി.​പി.​എ.​സി) അ​വ​സാ​ന​ഘ​ട്ട ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.

NO COMMENTS