വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

227

പാലക്കാട് : വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവിനെ പോലീസ് പിടികൂടി. പാലക്കാട് നിന്നാണ് പിടികൂടിയത്. പള്ളക്കാട് നല്ലേപ്പിള്ളി സ്വദേശി സുധീഷ് ആണ് അറസ്റ്റിലായത്. മേഖലയിലെ ഒരു സ്കൂളിന്റെ പരിസരത്തു ഇയാള്‍ കഞ്ചാവ് വില്‍ക്കുന്നതറിഞ്ഞ പോലീസ് മഫ്തിയിലെത്തി പിടികൂടുകയായിരുന്നു. ബൈക്കിലെ ബാഗില്‍ 38 പൊതികളാക്കി സൂക്ഷിച്ചിരുന്ന 280 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവു വാങ്ങാനെത്തിയ 17 കാരനുള്‍പ്പെടെ നാല് പേരെയും പിടികൂടിയിട്ടുണ്ട്. 20 ഓളം വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി തന്റെ കയ്യില്‍ നിന്നും കഞ്ചാവ് വാങ്ങുന്നുണ്ടെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

NO COMMENTS