ബിജെപി ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നു : മുഖ്യമന്ത്രി

245

തിരുവനന്തപുരം: ഗവര്‍ണറെ ബിജെപി ഭീഷണിപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഫാസിസ്റ്റ് നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ നിറവേറ്റിയത് ഭരണഘടനാ ചുമതലയാണ്. രാഷ്ട്രീയ കൊലപാതകംങ്ങളെ ആരും ന്യായീകരിക്കുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഫ്സ്പ നിയമം നടപ്പാക്കണമെന്ന ബിജെപി നിലപാടിനോട് യോജിപ്പില്ല. സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിനു ലഭിച്ചമൊഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY