കര്‍ണാടകയില്‍ ബസ് അപകടം ; 7 പേര്‍ മരിച്ചു

393

ഹാസന്‍: കര്‍ണാടകയിലെ ഹാസനിലുണ്ടായ ബസ് അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടും. ഇന്ന് പുലര്‍ച്ചെ 3.30ന് ഹാസനിലെ അഗ്രിക്കള്‍ച്ചറല്‍ കോളജിനു സമീപമായിരുന്നു അപകടം. ബെംഗളൂരുവില്‍ നിന്ന് ധര്‍മശാലയിലേക്ക് പോയ വോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS