ബിഹാറില്‍ 50 യാത്രക്കാരുമായി ബസ് കുളത്തില്‍ വീണു

214

പട്ന• ബിഹാറിലെ മധുബാനിയില്‍ 50 യാത്രക്കാരുമായി ബസ് കുളത്തില്‍ വീണു. യാത്രക്കാരെല്ലാവരും മരിച്ചതായി സംശയിക്കുന്നു. നാലു പേരുടെ മൃതദേഹം കണ്ടെത്തി. ബിഹാറിലെ മധുബാനിയില്‍നിന്ന് സിതമാര്‍ഹിയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.പട്നയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ ബസാക്ക ചൗക്കയിലാണ് സംഭവം. കനത്ത ഒഴുക്കുള്ളതിനാല്‍ യാത്രക്കാര്‍ രക്ഷപെട്ടിരിക്കില്ലെന്നും ബസ് പുറത്തെടുക്കാന്‍ ബുദ്ധിമുട്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.

NO COMMENTS

LEAVE A REPLY