സിനിമയുടെ വ്യാജപതിപ്പ് കാണുന്നത് കുറ്റമല്ല : ബോംബെ ഹൈക്കോടതി

233

മുംബൈ: ഓണ്‍ലൈനില്‍ സിനിമയുടെ വ്യാജപകര്‍പ്പ് കാണുന്നതിനെ കുറ്റകരമായി കാണാനാകില്ലെന്നും അതുണ്ടാക്കുന്നതാണ് യഥാര്‍ത്ഥ കുറ്റമെന്ന് ബോംബെ ഹൈക്കോടതി. ഡിഷ്യൂം എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു വിധി. സിനിമയുടെ വ്യാജന്‍ ഉണ്ടാക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും ശിക്ഷാര്‍ഹമാണെന്ന വാചകം മാറ്റി യുആര്‍എല്‍ ബ്ളോക്ക് ചെയ്യും എന്നെഴുതിചേര്‍ക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.വ്യാജന്‍ ഇറക്കുന്നത് കുറ്റകരമാകുന്നത് ഏതൊക്കെ നിയമമാണോ അതു സന്ദേശത്തില്‍ വ്യക്തമാക്കണമെന്നും മൂന്ന് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ പിഴയും ചുമത്തും തുടങ്ങിയ കാര്യങ്ങളും ബ്ളോക്ക് ചെയ്ത സൈറ്റുകളിലെ എറര്‍ സന്ദേശത്തോടൊപ്പം കാണിക്കണമെന്നും പറഞ്ഞു.
പരാതികള്‍ പരിശോധിക്കാന്‍ ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ നോഡല്‍ ഓഫീസര്‍മാരെ വെക്കണമെന്നും കൃത്യമായി ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാന്‍ ഇ മെയില്‍ വിലാസവും നല്‍കണമെന്നും പറഞ്ഞു. പരാതികള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ മറുപടിയും നല്‍കണം.
ഡിഷ്യൂം സിനിമയുടെ നിര്‍മ്മാതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈയില്‍ 134 വെബ് ലിങ്കുകളും യുആര്‍എലുകളും ഹൈക്കോടതി ബ്ളോക്ക് ചെയ്തിരുന്നു. നേരത്തേ ഗ്രേറ്റ് ഗ്രാന്‍റ് മസ്തി എന്ന സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ 800 വെബ്സൈറ്റുകള്‍ ബ്ളോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി 110 വെബ്സൈറ്റുകള്‍ ബ്ളോ്ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ജോണ്‍ ഏബ്രഹാമും വരുണ്‍ ധവാനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ബോക്സോഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കിയിരുന്നില്ല.

NO COMMENTS

LEAVE A REPLY