കോട്ടയ്ക്കലില്‍ ബൈക്കും ബസും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

235

മലപ്പുറം • ദേശീയപാതയില്‍ കോട്ടയ്ക്കല്‍ പാലത്തറയില്‍ ബൈക്കും ബസും കൂട്ടിയിടിച്ച്‌ കേരള സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്.പ്രജിത് കുമാര്‍ (45) മരിച്ചു. തെന്നലയ്ക്കു സമീപം അറയ്ക്കല്‍ പുള്ളിത്തറ എഎംഎല്‍എപി സ്കൂള്‍ അധ്യാപകനാണ്. മികച്ച ഫുട്ബോള്‍ സംഘാടകനായിരുന്ന പ്രജിത് കോഴിക്കോട് നടുവണ്ണൂര്‍ ചങ്ങരംകുളങ്ങര മാധവന്‍നായരുടെ മകനാണ്. കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ബീനയാണു ഭാര്യ.

NO COMMENTS

LEAVE A REPLY