മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും

237

ന്യൂഡെല്‍ഹി: മുത്തലാഖ് നിരോധിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കുന്നതുമായുള്ള ബില്‍ ഇന്ന് വീണ്ടും രാജ്യസഭ പരിഗണിക്കും.ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയില്‍ മുത്തലാഖ് ബില്ലവതരണം ഇന്നലെ തടസ്സപ്പെട്ടിരുന്നു. ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പ്രമേയമാണ് ഭരണപക്ഷത്തെ വെട്ടിലാക്കിയത്. ഭരണ പ്രതിപക്ഷ വാക്‌പോരില്‍ ബഹളത്തില്‍ മുങ്ങിയതോടെയാണ് രാജ്യസഭ ഇന്നലെ പിരിഞ്ഞത്.

ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. സെലക്ട് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട അംഗങ്ങളുടെ പേരുവിവരങ്ങള്‍ സഹിതം കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ്മ ഇന്നലെ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ ഒരു ദിവസം മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്ന ചട്ടം ചൂണ്ടിക്കാട്ടി ധനമന്ത്രി അരുണ്‍ ജെയ്റ്റി ഇതിനെ എതിര്‍ത്തു. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണയ്ക്കുകയും രാജ്യസഭയില്‍ എതിര്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് നിലപാട് ഇരട്ടത്താപ്പാണന്നും അരുണ്‍ ജയ്റ്റ്‌ലി പരിഹസിച്ചിരുന്നു.

NO COMMENTS