പാകിസ്താനെ നിയന്ത്രിക്കുന്നതിന് ഉജ്ജ് നദിയിലെ ജലം അണകെട്ടി തടയാനൊരുങ്ങി ഇന്ത്യ

367

ന്യൂഡല്‍ഹി: പാക്കിസ്ഥാന് മേല്‍ കൂടുതല്‍ നിയന്ത്രണം നടപ്പാക്കുന്നതിന് സിന്ധു നദിയുടെ പോഷക നദിയിലേക്കുള്ള വെള്ളം അണകെട്ടി തടയാനുള്ള നീക്കവുമായി ഇന്ത്യ. പോഷക നദിയായ രവിയിലെ ജലത്തിനു അവകാശം ഇന്ത്യയ്ക്കാണ്. ഇതിന്റെ ഉപനദിയായ ഉജ്ജില്‍ അണക്കെട്ട് നിര്‍മിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതില്‍ നിന്നും ലഭിക്കുന്ന ജലം ഉപയോഗിച്ച്‌ 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും 30,000 ഹെക്ടര്‍ പ്രദേശത്ത് ജലസേചനം നടത്താനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിക്കു ഉജ്ജ് മള്‍ട്ടി പര്‍പ്പസ് പ്രോജക്‌ട് എന്ന് പേരും നല്‍കി. പദ്ധതിയിലൂടെ നദിയിലെ ജലം കഴിവതും ഉപയോഗപ്രദമായ രീതിയില്‍ വിനയോഗിക്കാണ് ശ്രമം. ഇതിനുള്ള വേണ്ടിയുള്ള അണക്കെട്ടിന്റെ നിര്‍മാണം ഉടന്‍തന്നെ ആരംഭിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഇപ്പോള്‍ ഉജ്ജ് നദിയിലെ ജലം അതിര്‍ത്തിയിലൂടെ പാകിസ്താനില്‍ എത്തിചേരുകയാണ്. ഇതു തടയാനായി കശ്മീരിലെ കത്വാ ജില്ലയില്‍ അണക്കെട്ട് നിര്‍മിക്കും. ഈ അണക്കെട്ടിനു 6.5 ലക്ഷം ഏക്കര്‍ അടി ജലം സംഭരിക്കാനുള്ള ശേഷിയുണ്ടാകും.