കോപ്പ അമേരിക്ക: അർജന്റീന ഒരു ഗോളിന് ചിലിയെ തോൽപ്പിച്ചു

611

കലിഫോർണിയ∙ അർജന്റീന ഒരു ഗോളിന് ചിലെയെ തോൽപ്പിച്ചു (2–1). 51–ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയയും 59–ാം മിനിറ്റിൽ എവർ ബനേഗയുമാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. 91–ാം മിനിറ്റിൽ ചിലെയ്ക്കുവേണ്ടി പകരക്കാരനായി ഇറങ്ങിയ ഫ്യുൻസാലിഡ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയിൽ ആദ്യ രണ്ടു ഗോളുകള്‍ നേടി അർജന്റീന കരുത്തു തെളിയിച്ചു. അതേസമയം, ചിലെയുടെ ഗാരി മെഡലിനും അർജന്റീനയുടെ ഡി മരിയയ്ക്കും മാർക്കസ് റോഹോയ്ക്കും മഞ്ഞക്കാർഡ് ലഭിച്ചു.

ഗോള്‍ പിറന്നില്ലെങ്കിലും അർജന്റീന – ചിലെ ടീമുകൾ ഒരുപോലെ പരസ്പരം ആക്രമിച്ചു കളിക്കുന്നതാണ് ഒന്നാം പകുതിയില്‍ കണ്ടത്. അതേസമയം, മേയ് 27ന് ഹോണ്ടുറാസുമായുള്ള സൗഹൃദമൽസരത്തിൽ മെസ്സിക്കു പരുക്കേറ്റിരുന്നു. ഇതാണ് ചിലെയ്ക്കെതിരായ മൽസരത്തിൽ മെസി ഇറങ്ങാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ.