വിഴിഞ്ഞം കരാര്‍ : സിഎജി റിപ്പോര്‍ട്ട് ഗൗരവതരമെന്ന് ഹൈക്കോടതി

151

കൊച്ചി : വിഴിഞ്ഞം കരാര്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ഗൗരവതരമെന്ന് ഹൈക്കോടതി. കേരളത്തിന്റെ ഭാവിയെ കരാർ ബാധിക്കില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. സിഎജി റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖം കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണ് ലഭിക്കുകയെന്നും കോടതി ചോദിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം.

NO COMMENTS