പാലാത്തടം ക്യാമ്പസ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജീകരിച്ചു

38

കാസറഗോഡ് : നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ പാലാത്തടം ഡോ: പി.കെ. രാജന്‍ മെമ്മോറിയല്‍ സര്‍വ്വകലാശാല ക്യാമ്പസിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജീകരിച്ചു. ആദ്യഘട്ടത്തില്‍ 80 പേര്‍ക്ക് ചികിത്സ നല്‍കാനുള്ള സൗകര്യമാണ് ഒരുക്കിയത്.

ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹി ക്കുന്ന വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാമദാസ് തുടങ്ങിയവര്‍ കെട്ടിടം സന്ദര്‍ശിച്ച് അനുയോജ്യമണെന്ന് കെണ്ടത്തിയതോടെ നീലേശ്വരം നഗരസഭാ സംഘവും താലൂക്ക് ആശുപത്രി മെഡിക്കല്‍ സംഘവും, റവന്യൂ ഉദ്യോഗസ്ഥരും അവലോകനം നടത്തി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനായി പാലാത്തടം ക്യാമ്പസിനെ സജ്ജീകരിക്കുകയായിരുന്നു.

നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി. മുഹമ്മദ് റാഫി, കൗണ്‍ സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി. മനോഹരന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, നോഡല്‍ ഓഫീസര്‍ ഡോ. വി. സുരേശന്‍, ക്യാമ്പസ് ഡയറക്ടര്‍ ഡോ. കെ.കെ. ശിവദാസ്, നഗരസഭാ സെക്രട്ടറി സി.കെ. ശിവജി, മുനിസിപ്പല്‍ എഞ്ചിനീയര്‍ സി. രജീഷ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ. മനോജ് കുമാര്‍, ഓവര്‍ സിയര്‍ പി. ദുര്‍ഗ്ഗേഷ്, താസില്‍ദാര്‍ ബി. രത്‌നാകരന്‍, ഡപ്യൂട്ടി താസില്‍ദാര്‍ ഗോവിന്ദന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

എഫ്.എല്‍.ടി.സി. ക്ക് പുതിയതായി 15 ഫാനുകള്‍ നീലേശ്വരം കരുവാച്ചേരിയിലെ പരേതനായ എം. കൃഷ്ണന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി മക്കള്‍ സംഭാവനയായി എത്തിച്ചു.

NO COMMENTS