വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടരുന്നു. ഉച്ചയ്ക്ക് രണ്ടര വരെയുള്ള കണക്കനുസരിച്ച് പോളിങ് ശതമാനം 45.31-ൽ എത്തി.
മണ്ഡലത്തിൽ ആകെയുള്ള 1,97,570 വോട്ടർമാരിൽ 89,528 പേർ ഇതുവരെ വോട്ട് രേഖപ്പെടുത്തി. ഇതിൽ 45,818 പേർ പുരുഷന്മാരും 43,709 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്.
വൈകിട്ട് ആറു മണിക്കാണ് വോട്ടെടുപ്പ് പൂർത്തിയാകുന്നത്.