ഇന്ത്യ – ജപ്പാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിച്ചു

173

ദില്ലി: ഇന്ത്യ – ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് തിരിച്ചു. തായ്ലന്റിലെ ബാങ്കോക്കില്‍ എത്തിയ മോദി തായ് രാജാവ് ഭൂമിബോല്‍ അതുല്യദേജിന് ആദരാഞ്ജലി അര്‍പ്പിച്ചു.ഇവിടെ നിന്നാണ് മൂന്നാം വാര്‍ഷിക ഉച്ചകോടിക്ക് മോദി ടോക്കിയോയിലെത്തുന്നത്. ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോ, പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. സൈനികേതര ആണവ കരാറുകളും ദക്ഷിണ ചൈനാ കടലിലെ തര്‍ക്കങ്ങളും മോദി – ആബെ കൂടിക്കാഴ്ചയില്‍ വിഷയമാകും.