കാസർകോട് – തിരുവനന്തപുരം പുതുതായി ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസിനു തിരൂരിൽ സ്റ്റോപ്പ് ; ഉദ്ഘാടന സർവീസ് നാളെ കാസർകോട്ടു നിന്ന്

16

ന്യൂഡൽഹി : കാസർകോട്–തിരുവനന്തപുരം റൂട്ടിൽ പുതുതായി ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസിനു മലപ്പുറം ജില്ലയിലെ തിരൂരി ൽ സ്റ്റോപ്പ് അനുവദിച്ചു. ഉദ്ഘാടന സർവീസ് നാളെ ഉച്ചയ്ക്ക് 12.30ന് കാസർകോട്ടു നിന്ന് ആരംഭിക്കും. ഇതിൽ പ്രവേശനം, ക്ഷണം ലഭിച്ചവർക്കു മാത്രമായിരിക്കും .

യാത്രക്കാരുമായുള്ള ആദ്യ സർവീസ് 26 ന് വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. രാത്രി 11.55ന് കാസർകോട്ടെത്തും തിരികെ 27ന് രാവിലെ 7 ചിനുകളുടെ മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05ന് തിരുവനന്തപുരത്തെത്തും തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണ മെന്നാവശ്യപ്പെട്ട് ഇ ടി മുഹമ്മദ് ബഷീർഎംപി റെയിൽവേ മന്ത്രിക്കു നിവേദനം നൽകിയിരുന്നു.

ആദ്യ വന്ദേഭാരത് ഏറ്റുമാനൂരിൽ 7 മിനിറ്റ് നിർത്തിയിട്ടു കോട്ടയം 4 എൻജിനിൽ ചെറിയ ഇലക്ട്രിക്കൽ തകരാറിനെത്തുടർന്ന് കാസർകോട്-തിരുവനന്തപുരം വന്ദേഭാരത ട്രെയിൻ 7 മിനിറ്റ് ഏറ്റുമാനൂർ സ്റ്റേഷനിൽ നിർത്തിയിട്ടു. ഇന്നലെ രാത്രി എട്ടോടെയാണ് ഏറ്റുമാനൂർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയത്. തകരാർ ഉടൻ പരിഹരിച്ചു യാത പുനരാരംഭിച്ചു. മറ്റു സ്റ്റോപ്പുകൾ കണ്ണൂർ, കോഴി ക്കോട്, തിരൂർ, തൃശൂർ, എറണാകുളം ജംക‍്‍ഷൻ, ആലപ്പുഴ, കൊല്ലം എന്നിവയാണ് ട്രെയിൻ ഇന്നലെ വിജയകരമായ ട്രയൽ റൺ നടത്തി.

NO COMMENTS

LEAVE A REPLY