മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള ഓ​സ്ക​ര്‍ പു​ര​സ്കാ​രം ‘ഗ്രീ​ന്‍ ബു​ക്ക് ‘ സ്വ​ന്ത​മാ​ക്കി

223
(L to R) MAHERSHALA ALI and VIGGO MORTENSEN star in Participant Media and DreamWorks Pictures' "Green Book." In his foray into powerfully dramatic work as a feature director, Peter Farrelly helms the film inspired by a true friendship that transcended race, class and the 1962 Mason-Dixon line.

ലോ​സ് ആ​ഞ്ച​ല​സ്: തൊ​ണ്ണൂ​റ്റി ഒ​ന്നാ​മ​ത് ഓ​സ്ക​ര്‍ നി​ശ​യി​ല്‍ പീ​റ്റ​ര്‍ ഫാ​രെ​ലി സം​വി​ധാ​നം ചെ​യ്ത ഗ്രീ​ന്‍ ബു​ക്ക് മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. 1970ക​ളി​ലെ മെ​ക്സി​ക്ക​ന്‍ ന​ഗ​ര​ത്തി​ന്‍റെ​യും ന​ഗ​ര​വാ​സി​ക​ളു​ടെ​യും ജീ​വി​ത​ക​ഥ ക​റു​പ്പി​ലും വെ​ളു​പ്പി​ലും പ​റ​ഞ്ഞ അ​ല്‍​ഫോ​ണ്‍​സ് ക്വാ​റോ​ണ്‍ മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി. മെ​ക്സി​ക്ക​ന്‍ സ്പാ​നി​ഷ് ഭാ​ഷ​ക​ളി​ല്‍ ഒ​രു​ക്കി​യ റോ​മ​യാ​ണ് ക്വാ​റോ​ണി​ന് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്.

ബോ​ഹീ​മി​യ​ന്‍ റാ​പ്‌​സ​ഡി​യി​ലെ അ​വി​സ്മ​ര​ണീ​യ പ്ര​ക​ട​ന​ത്തി​ലൂ​ടെ റാ​മി മാ​ലെ​ക്ക് മി​ക​ച്ച ന​ട​നു​ള്ള ഓ​സ്ക​ര്‍ സ്വ​ന്ത​മാ​ക്കി. ഒ​ലീ​വി​യ കോ​ള്‍​മാ​ന്‍ ദി ​ഫേ​വ​റി​റ്റി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി.

ഓ​സ്ക​ര്‍ നി​ശ​യി​ല്‍ നാ​ല് പു​ര​സ്കാ​ര​ങ്ങ​ളു​മാ​യി ബ്രി​ട്ടീ​ഷ്- അ​മേ​രി​ക്ക​ന്‍‌ ചി​ത്ര​മാ​യ ‘ബൊ​ഹീ​മി​യ​ന്‍ റാ​പ്സ​ഡി’ തി​ള​ങ്ങി. ന​ട​ന്‍, ചി​ത്ര​സം​യോ​ജ​നം, ശ​ബ്ദ​ലേ​ഖ​നം, ശ​ബ്ദ​മി​ശ്ര​ണം എ​ന്നീ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ചി​ത്രം നേ​ട്ടം കൊ​യ്ത​ത്. ‘ബ്ലാ​ക് പാ​ന്ത​ര്‍’, ‘റോ​മ’,എ​ന്നീ ചി​ത്ര​ങ്ങ​ള്‍ മൂ​ന്ന് ഓ​സ്ക​റു​ക​ള്‍ വീ​തം നേ​ടി. വ​സ്ത്രാ​ല​ങ്കാ​രം, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന്‍, ഒ​റി​ജി​ന​ല്‍ സ്കോ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ബ്ലാ​ക് പാ​ന്ത​ര്‍ പു​ര​സ്കാ​രം നേ​ടി​യ​ത്. മി​ക​ച്ച സം​വി​ധാ​യ​ക​ന്‍, മി​ക​ച്ച വി​ദേ​ശ​ഭാ​ഷാ​ചി​ത്രം, ഛായാ​ഗ്ര​ഹ​ണം എ​ന്നി​വ​യി​ലാ​ണ് റോ​മ പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി​യ​ത്.

NO COMMENTS