അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

145

തിരുവനന്തപുരം : അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം 26 ന് ഉച്ചയ്ക്ക് 12ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മേയർ വി.കെ.പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, കൗൺസലർ പാളയം രാജൻ, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. രാവിലെ 10ന് എൻ.എസ്.എസ് വോളണ്ടിയർമാരുടെ ലഹരി വിരുദ്ധ സന്ദേശയാത്ര നടക്കും. 11ന് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ബോധവത്ക്കരണ കലാപരിപാടികൾ നടത്തും. മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ചടങ്ങിൽ വിതരണം ചെയ്യും.

NO COMMENTS