ജയരാജനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം : വി.എം. സുധീരന്‍

134

ഭരണഘടനയേയും ജനങ്ങളേയും പരസ്യമായി വെല്ലുവിളിച്ച് ബന്ധുനിയമനം നടത്തിയ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും അഴിമതിയും നഗ്‌നമായി നടന്നിരിക്കുകയാണ്. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമോ വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമോ ആയി ഇതിനെ കാണാനാകില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ശാസനയോ പാര്‍ട്ടിയുടെ പരിശോധനയോ നടത്തി ഈ പ്രശ്‌നം ഒതുക്കി തീര്‍ക്കാനാവില്ല. അധികാര ദുര്‍വിനിയോഗത്തിന്റെ പ്രകടരൂപമാണ് ഈ സംഭവം. അതുകൊണ്ട് തന്നെ മന്ത്രി ഇ.പി.ജയരാജന് ആ പദവിയില്‍ ഒരു നിമിഷം പോലും തുടരാന്‍ യാതൊരു യോഗ്യതയുമില്ല.
അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികമായോ ഭരണഘടനപരമായ അര്‍ഹതയില്ലാത്ത ജയരാജനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. മുഖ്യമന്ത്രി അറിയാതെ പൊതുമേഖല സ്ഥാപനങ്ങളില്‍ ഒരു പ്രധാനനിയമനവും നടക്കുമെന്നാരും വിശ്വസിക്കില്ല. അതിനാല്‍ ഏന്തെങ്കിലും പൊടിക്കൈ പ്രയോഗിച്ച് തല്‍സ്ഥാനത്ത് വ്യവസായമന്ത്രിയെ നിലനിര്‍ത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപോകില്ല.തലശ്ശേരിയില്‍ തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചവന്നിട്ടുണെന്ന് സുധീരന്‍ പറഞ്ഞു.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ മാതൃകപരമായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY