യുഡിഎഫ് നിയന്ത്രണത്തിലുള്ള ജില്ല സഹകരണ ബാങ്കുകളില്‍ വ്യാപക അഴിമതിയെന്ന് വി എം സുധീരന്‍

222

തിരുവനന്തപുരം: യുഡിഎഫ് നിയന്ത്രണത്തിലുള്ള ജില്ല സഹകരണ ബാങ്കുകളില്‍ വ്യാപക അഴിമതിയെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. കോഴിക്കോട് നിന്നുള്ള നിര്‍വാഹക സമിതി അംഗം നിയമനത്തിന് 20 ലക്ഷം രൂപ കോഴ വാങ്ങി. അത് തിരിച്ചു നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും സുധീരന്‍ നിര്‍വാഹക സമിതി യോഗത്തില്‍ പറഞ്ഞു. സഹകരണ മേഖലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റ ചട്ടം രൂപീകരിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ ഉപസമിതിയെ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് പൊലീസ് നിര്‍ജീവമാണ്. യുവനടിയ്ക്കു നേരെയുണ്ടായ അക്രമ സംഭവത്തില്‍ പള്‍സര്‍ സുനിയെ പിടികൂടാത്തത് ഗൗരവകരമായ വീഴ്ചയാണെന്നും സുധീരന്‍ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അടുത്ത മാസം 20ന് എറണാകുളം ഡി സി സി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

NO COMMENTS

LEAVE A REPLY