യുഎസ് ഓപ്പണ്‍ ; ഫെഡറര്‍ പുറത്ത്

211

യുഎസ് ഓപ്പണിൽ നിന്ന് ഫെഡറര്‍ പുറത്ത്. ഓസ്‌ട്രേലിയയുടെ ജോണ് മില്‍മാനാണ് ഫെഡററെ നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ചത്. തന്റെ നിലവാരത്തിന്റെ നിഴലില്‍ പോലും എത്താന്‍ സാധിക്കാതെയാണ് അഞ്ച് തവണ ചാമ്ബ്യന്‍ കൂടിയായ ഫെഡറര്‍ മടങ്ങുന്നത്. ആദ്യ സെറ്റ് 6-3 ന് നേടുകയും രണ്ടാം സെറ്റിന് വേണ്ടി സര്‍വ്വ് ചെയ്യുകയും ചെയ്ത ശേഷമാണ് ഫെഡ് എക്സ്പ്രസ്സ് തോല്‍വി ഏറ്റുവാങ്ങിയത്. സ്‌കോര്‍ 3-6, 7-5,7-6,7-6.

NO COMMENTS