കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം

205

കോഴിക്കോട്: മിഠായി തെരുവില്‍ വന്‍ തീപിടുത്തം. രാധാ തീയറ്ററിനടുത്തുള്ള മോഡേണ്‍ എന്ന തുണിക്കടയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് സമീപത്തുള്ള കടകളിലേക്ക് തീ പടര്‍ന്നു സമീപത്തുള്ള കടകളെല്ലാം അടച്ച ശേഷം ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയാണ്. കടകളില്‍ ഗ്യാസ് സിലിണ്ടറുണ്ടെന്ന വിവരവും ആശങ്ക പടര്‍ത്തുന്നുണ്ട്. ഫയര്‍ ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകള്‍ ഇപ്പോള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത പുക കോഴിക്കോട് നഗരത്തെ മൂടിയിരിക്കുയാണ്. ആളപയാമില്ലെന്നും കടകളിലൊന്നും ആളുകള്‍ കുടുങ്ങിയിട്ടില്ലെന്നുമാണ് ഇപ്പോള്‍ ലഭ്യമാകുന്നത വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്സിനൊപ്പം നാട്ടുകാരും തീയണക്കാന്‍ രംഗത്തുണ്ടായിരുന്നു. 11.30ഓടെയായിരുന്നു തീപിടുത്തം. മുമ്പും മിഠായി തെരുവില്‍ തീപിടച്ച സ്ഥലത്തിന് തൊട്ടടുത്താണ് ഇപ്പോള്‍ വീണ്ടും തീപിടിച്ചത്.

NO COMMENTS

LEAVE A REPLY