തിരുവനന്തപുരം • ഓണത്തിരക്കു കണക്കിലെടുത്ത് തിരുനെല്‍വേലിയില്‍ നിന്നു മംഗലാപുരത്തേയ്ക്കു സ്പെഷല്‍ ട്രെയിന്‍. നാളെ (എട്ട്) വൈകിട്ട് ആറിനു തിരുനെല്‍വേലിയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ (06029) വെള്ളി ഉച്ചയ്ക്ക് ഒന്നിനു മംഗലാപുരത്തെത്തും. തിരികെ വെള്ളി ഉച്ചയ്ക്കു 3.40നു പുറപ്പെട്ട് ശനി രാവിലെ 8.35നു തിരുനെല്‍വേലിയിലെത്തും.സ്റ്റോപ്പുകള്‍: നാഗര്‍കോവില്‍ ടൗണ്‍, കുഴിത്തുറ, തിരുവനന്തപുരം, കൊച്ചുവേളി, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്. ഒരു സെക്കന്‍ഡ് എസി, മൂന്ന് തേഡ് എസി, 10 സ്ലീപ്പര്‍ എന്നിങ്ങനെയാണു കോച്ചുകള്‍.