ജൂണ്‍ 30നകം പുതിയ മദ്യനയം പ്രഖ്യാപിക്കും : ടിപി രാമകൃഷ്ണന്‍

185

തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയം ജൂണ്‍ 30നകം പ്രഖ്യാപിക്കും, ടൂറിസം മേഖലകളിലെ ആശങ്ക കൂടി പരിഗണിച്ചാവും പുതിയ മദ്യനയമെന്നു എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. മദ്യനിരോധനം ടൂറിസം മേഖലകളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ടൂറിസം മേഖലയില്‍ നിന്നുളള വരുമാനത്തിന് തിരിച്ചടിയേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആശങ്ക പരിഗണിച്ചു കൊണ്ടാവും പുതിയ മദ്യനയം പ്രഖ്യാപിക്കുക, തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞതു തന്നെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാറിന്റെ മദ്യനയം മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. യുഡിഎഫിന്റെ മദ്യനയത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും തങ്ങളുടെ മദ്യനയമെന്ന് മന്ത്രി വ്യക്തമാക്കി.വിവിധമേഖലകളിലെ ആളുകളുമായി ആശയവിനിമയം നടത്തിയതിനുശേഷം മാത്രമായിരിക്കും മദ്യനയം പ്രഖ്യാപിക്കുകയെന്നും ടൂറിസം മേഖലയിലെ പ്രതിസന്ധി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ടിപി രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

NO COMMENTS