ടി എൻ പ്രതാപൻ എംപി യുടെ ആദ്യ വായനശാല വിയ്യൂർ അതീവ സുരക്ഷ ജയിലിൽ : ഉദ്ഘാടനം 18 ന്

134

എർണാകുളം : പങ്കെടുക്കുന്ന ചടങ്ങുകളിൽ ‘പൂക്കൾക്ക് പകരം പുസ്തകം ‘ എന്ന ആശയം നടപ്പിലാക്കിയ ടി എൻ പ്രതാപൻ എം പി സമർപ്പിക്കുന്ന ആദ്യ വായനശാല വിയ്യൂർ അതീവ സുരക്ഷ ജയിലിൽ ജനുവരി 18 ന് രാവിലെ 10.30 മണിക്ക് ഉദ്ഘാടനം ചെയ്യും.

എം പി ആയി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം 6 മാസം കൊണ്ട് ലഭിച്ച 6000 ത്തോളം പുസ്തകങ്ങളാണ് വായനശാലയിൽ ഉളളത്. പങ്കെടുക്കുന്ന ചടങ്ങുകൾക്ക് പുസ്തകങ്ങളാണ് എംപി സ്വീകരിക്കുക. ഈ പുസ്തകങ്ങളാണ് ഇപ്പോൾ വായന ശാല ഇല്ലാത്ത വിയ്യൂർ അതീവ സുരക്ഷ ജയിലിൽ വായനശാല തുടങ്ങാനായി നൽകുന്നത്. ലൈബ്രറി ക്ക് ആവശ്യമായ വായന മേശയും, പുസ്തക അലമാരകളും എം പി തന്നെയാണ് നൽകും.

കേരളത്തിലെ ആദ്യത്തെ അതീവ സുരക്ഷ ജയിലാണിത്. നക്സലൈറ്റുകൾ, യൂ പി എ തടവുകാർ, രാഷ്ട്രീയ തടവുകാർ ഉൾപ്പെടെ 192 തടവുകാർ ആണിവിടെ ഉള്ളത്. അടുത്ത വായന ശാല സ്‌നേഹതീരത്ത് പ്രിയദർശിനി സ്മാരക സമിതിയിൽ ആരംഭിക്കും. പുറമെ മികച്ച കോളേജ്, സ്‌കൂൾ വായനശാലകൾക്കും പുസ്തകങ്ങൾ നൽകുമെന്ന് എം പി അറിയിച്ചു.

NO COMMENTS