അവർ തടങ്കല്‍ കേന്ദ്ര ത്തിലാവുന്ന ഒരു ദിവസം വരും അന്ന് നാം സ്വതന്ത്രരാവും. ഒരിഞ്ചുപോലും നമ്മള്‍ പിറകോട്ട് പോകരുത്- അരുന്ധതി റോയ്

142

ഡല്‍ഹി: എല്ലാവരും ഒത്തൊരു മിച്ച്‌ നിന്നാല്‍ നമ്മെ ഒരുമിച്ച്‌ തടങ്കലില്‍ ഇടാന്‍ കഴിയുന്ന ഒരു തടങ്കല്‍ കേന്ദ്രം നിര്‍മി ക്കാന്‍ അവരെ കൊണ്ട് സാധിക്കില്ലെന്നും പൗരത്വ ഭേദഗതി നിയമ ഭേദഗതിക്കെതി രെയുള്ള സമരത്തില്‍ നിന്ന് ഒരിഞ്ച് പോലും പുറകോട്ട് പോകരുതെന്ന് അരുന്ധതി റോയി.

ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകാലാശയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സംസാരിക്കുകയായിരുന്നു അവർ.ഒരുപക്ഷേ ഈ സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്ര ത്തിലാവുന്ന ഒരു ദിവസം വന്നേക്കാം. അന്ന് നാം സ്വതന്ത്രരാവും. ഒരിഞ്ചുപോലും നമ്മള്‍ പിറകോട്ട് പോകരുത്- അരുന്ധതി റോയ് പറഞ്ഞു. തടങ്കല്‍ പാളയങ്ങളെ കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്ന് അരുന്ധതി റോയ് പറഞ്ഞിരുന്നു.

രാജ്യത്ത് എന്‍.ആര്‍.സിക്കും പൗരത്വ നിയമ ഭേദഗതിക്കും എതിരായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അതുകൊണ്ടുതന്നെ ഈ രണ്ടു പദ്ധതികളുടെയും വ്യവസ്ഥകള്‍ എന്‍.പി.ആറില്‍ കൂടി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും ദലിത്, ഗോത്ര വിഭാഗക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും എതിരാണെന്നും അരുന്ധതി റോയ് ആരോപിച്ചു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം അ​യ​ല്‍ രാ​ജ്യ​ങ്ങ​ളി​ലെ മ​ത​പ​ര​മാ​യ പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന മു​സ്ലിം​ക​ള്‍ അ​ല്ലാ​ത്ത​വ​ര്‍​ക്കു മാ​ത്ര​മേ പൗ​ര​ത്വം ന​ല്‍​കൂ എ​ന്ന് പ​റ​യു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ടു​ത്തി​ടെ ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ള്‍ നി​ല​വി​ലി​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും ഈ ​അ​വ​കാ​ശ​വാ​ദ​വും ശ​രി​യ​ല്ലെ​ന്നു തെ​ളി​ഞ്ഞി​രു​ന്നു എ​ന്നും അ​രു​ന്ധ​തി റോ​യ് ചൂ​ണ്ടി​ക്കാ​ട്ടി.ജാമിഅയില്‍ എത്തിയാണ് അരുന്ധതി റോയ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

NO COMMENTS