കോ​ള​ജു​ക​ളി​ല്‍ കൂ​ട്ട​മാ​യോ ഒ​റ്റ​യ്ക്കോ എ​ത്തി വോ​ട്ട് ചോ​ദി​ക്കു​ന്ന​തു പെ​രു​മാ​റ്റ​ച്ച​ട്ട ലംഘനം : മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ടി​ക്കാ​റാം മീ​ണ.

188

കൊ​ച്ചി: കോ​ള​ജു​ക​ളി​ല്‍ കൂ​ട്ട​മാ​യോ ഒ​റ്റ​യ്ക്കോ എ​ത്തി വോ​ട്ട് ചോ​ദി​ക്കു​ന്ന​തു പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ടി​ക്കാ​റാം മീ​ണ. കോ​ള​ജു​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണ്. സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പാ​ടി​ല്ല.

കേ​ര​ള​ത്തി​ല്‍ പ​തി​വാ​യി ഇ​ത്ത​രം പ്ര​ചാ​ര​ണം ന​ട​ക്കാ​റു​ണ്ടെ​ന്നു മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ കീ​ഴ്വ​ഴ​ക്ക​ങ്ങ​ള്‍ ലം​ഘി​ക്കാ​നി​ല്ലെ​ന്നും ആ​ലോ​ചി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യം പ്ര​ചാ​ര​ണാ​യു​ധ​മാ​ക്ക​രു​തെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഏ​തു വി​ഷ​യ​വും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​യ​ര്‍​ത്താം. അ​യ്യ​പ്പ​ന്‍റെ പേ​രു പ​റ​ഞ്ഞു വോ​ട്ടു ചോ​ദി​ക്കാ​ന്‍ പാ​ടി​ല്ല. പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു വി​വ​രം കൈ​മാ​റാ​ന്‍ സി ​വി​ജി​ല്‍ എ​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍ പ​ക​ര്‍​ത്തി ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് അ​യ​യ്ക്കാം. സ​ന്ദേ​ശം ല​ഭി​ച്ച്‌ അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യും. നൂ​റു മി​നി​റ്റി​നു​ള്ളി​ല്‍ ന​ട​പ​ടി കൈ​ക്കൊ​ള്ളും. ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ ശു​ചി​ത്വ​മി​ഷ​നു​മാ​യി ആ​ലോ​ചി​ച്ചു മാ​ര്‍​ഗ​നി​ര്‍​ദേ​ശം ത​യാ​റാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി ഇ​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NO COMMENTS