കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ആര്‍എസ്‌എസ് ശ്രമം വിജയിക്കില്ലെന്ന്‍ തോമസ് ഐസക്

160

കൊല്ലം : ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവില്‍ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ആര്‍എസ്‌എസ് ശ്രമം വിജയിക്കില്ലെന്ന്‍ ധനമന്ത്രി തോമസ് ഐസക്. പ്രക്ഷോഭം സവര്‍ണ ബ്രാഹ്മണിക്കല്‍ അജണ്ട അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുള്ളതാണെന്നും അദ്ധേഹം പറഞ്ഞു. വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കട്ടെയെന്നും തോമസ് ഐസക് പറഞ്ഞു. ‘സാലറി ചാലഞ്ച്’ പ്രകാരം വിസമ്മതപത്രം സമര്‍പ്പിക്കണമെന്ന നിര്‍ദേശം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകേണ്ട കാര്യം വിധി പഠിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS