സൗദിയില്‍ ശമ്പളം കുറക്കുന്നതിനും ജിവനക്കാര്‍ക്ക് അവധി നല്‍കുന്നതിനും അനുവാദം നല്‍കി.

66

റിയാദ് : കൊറോണ ഭീഷണിയെ തുടര്‍ന്ന സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സൗദിയില്‍ ശമ്പളം കുറക്കുന്നതിനും ജിവനക്കാര്‍ക്ക് അവധി നല്‍കുന്നതിനും മാനവശേഷി – സാമൂഹിക വികസന മന്ത്രാലയം അനുവാദം നല്‍കി. ഇതിന്‍ പ്രകാരം ജീവനക്കാര്‍ക്ക് അവധി നല്‍കാനും ശബളം കുറക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കഴിയും.

കരാര്‍തൊഴിലാളികള്‍ക്ക് ജോലി എടുക്കുന്ന സമയത്തെ ശബളം നല്‍കിയാല്‍ മതിയാകും. തൊഴില്‍ വകുപ്പ് നിയമത്തിലെ 75 വകുപ്പും 116 വകുപ്പും അനുസരിച്ചാണ് നിബന്ധനകള്‍ നടപ്പിലാക്കുക. തൊഴിലാളിക്ക് നല്‍കുന്ന അവധി വാര്‍ഷിക അവധിയില്‍നിന്നും കുറക്കാവുന്നതാണ്.

അതേ സമയം തൊഴിലാളിക്ക് സ്ഥാപനത്തില്‍നിന്നും വിടുതല്‍ നേടാന്‍ അവസരമുണ്ട്. നിയന്ത്രണങ്ങള്‍ ആരംഭിച്ച്‌ 6 മാസത്തിനുള്ളില്‍ തൊഴിലാളിയുമായി സ്ഥാപനം ധാരണയില്‍ എത്തിയിരിക്കണം. ഉത്തരവ് സംബന്ധിച്ച വിശദാംശങ്ങള്‍ മന്ത്രാലയം സ്ഥാപനങ്ങളെ അറിയിക്കുന്നതാണ്

NO COMMENTS