ഐപിഎലില്‍ വീണ്ടും വതുവെയ്പ്പ് – 19 പേ​രെ അറസ്റ്റ് ചെയ്തു.

259

ന്യൂ​ഡ​ല്‍​ഹി: ഐപിഎലില്‍ വീണ്ടും വതുവെയ്പ്പ്. കേസുമായിന ബന്ധപ്പെട്ട് 19 പേ​രെ അറസ്റ്റ് ചെയ്തു. അതേസമയം അറസ്റ്റിലായവരില്‍ മുന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ പ​രി​ശീ​ല​ക​നുമുണ്ട്.

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ പ​രി​ശീ​ല​ക​ന്‍ തു​ഷാ​ര്‍ അ​രോ​ത്തെ​യ​ട​ക്ക​മു​ള്ള​വരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വഡോദര പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡ​ല്‍​ഹി കാ​പി​റ്റ​ല്‍​സ്-​കിം​ഗ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് മ​ത്സ​ര​ത്തി​ന്‍റെ വാ​തു​വ​യ്പി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്ക​വെ അ​ള​കാ​പു​രി​യി​യി​ലെ ഒ​രു ക​ഫേ​യി​ല്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്.

മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ര്‍ വാ​തു​വ​യ്പി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​തെ​ന്നത്. അ​റ​സ്റ്റി​ലാ​വ​രി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. അ​റ​സ്റ്റി​ലാ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

NO COMMENTS